Thursday, February 28, 2013

ഒരു നുണ പറഞ്ഞതിനു 
എന്റെ ടീച്ചര്‍ 
എന്നെ തല്ലിയിരുന്നു.

ഇന്നു കവലകളിലെല്ലാം 
കേള്ക്കുന്നത് 
നുണകള്‍ മാത്രമാണു.

കുപ്പായത്തിന്റെ 
ഒരു കുടുക്ക് പൊട്ടിയതിനു 
ടീച്ചര്‍ എന്നെ തല്ലിയിരുന്നു.

ഇന്ന് കവല തോറും
അന്ബട്ടനിംഗ്
ഫ്രീടമാണ്‌.

ഇനിയെന്റെ
ടീച്ചര്‍ എന്ത് ചെയ്യും ?



written by Mujeeb Musafir ( My class mate)